ഹരിയാനയ്ക്ക് പുതിയ മുഖ്യമന്ത്രി…

ഹരിയാനയിൽ മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിന് പിന്നാലെ ഹരിയാനയ്ക്ക് പുതിയ മുഖ്യമന്ത്രി. ബി.ജെ.പി ഹരിയാന സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര എം.പിയുമായ നായബ് സിംഗ് സൈനിയാണ് ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ നായബ് സൈനിയുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം.മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ അടുപ്പക്കാരൻ തന്നെയാണ് നായബ് സൈനിയും എന്നത് ശ്രദ്ധേയമാണ്. 2014ല്‍ നാരായണ്‍ഗഡില്‍ നിന്ന് എംഎല്‍എ ആയ നായബ് സൈനി, 2016ല്‍ ഹരിയാനയില്‍ മന്ത്രിയായി. 2019 ല്‍ കുരുക്ഷേത്രയില്‍ നിന്ന് എം.പിയായി.

Related Articles

Back to top button