ഹമാസ് നേതാവിന്റെ മക്കളും പേരക്കുട്ടികളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു….
ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു.മൂന്ന് മക്കളും ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്.ഗാസയിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഖത്തറില്‍ കഴിയുന്ന ഹനിയ മക്കളുടെയും ചെറുമക്കളുടെയും മരണം സ്ഥിരീകരിച്ചു.അദ്ദേഹത്തിന്റെ നാലു മക്കളിൽ മൂന്നു പേരായ അമീർ, ഹസെം, മൊഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഷാതി അഭയാർത്ഥി ക്യാമ്പിനു സമീപത്തുവെച്ചാണ് ഇസ്രയേൽ വ്യാമാക്രമണമുണ്ടായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഹസെമിന്റെ മകളും അമീറിന്റെ മകനും മകളുമാണ് കൊല്ലപ്പെട്ടത്.ഇന്നലെ ഈദ് ദിനത്തിൽ രൂക്ഷമായ വ്യോമാക്രമണമാണ് ഗാസയില്‍ ഇസ്രയേൽ നടത്തിയത്. ഇന്നലെ 24 മണിക്കൂറിനിടെ ഗാസയിൽ മാത്രം122 പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം ആരംഭിച്ച ഇതുവരെ 33, 482 പേര്‍ പാലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.