സ്കൂളിൽ വെടിവയ്പ്..നാലു പേർ കൊല്ലപ്പെട്ടു..ഒൻപതു പേർക്കു പരുക്ക്…
സ്കൂളിലുണ്ടായ വെടിവ്യ്പിൽ നാലു പേർ കൊല്ലപ്പെട്ടു.ഒൻപതു പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ വിദ്യാർഥികളും രണ്ടു പേർ അധ്യാപകരുമാണെന്ന് അധികൃതർ അറിയിച്ചു.പരുക്കേറ്റവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി.അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ സ്കൂളിലാണ് സംഭവം.സംഭവത്തിൽ പ്രതിയായ ഇതേ സ്കൂളിലെ വിദ്യാർഥി പതിനാലുകാരനായ കോൾട്ട് ഗ്രേയെ കസ്റ്റഡിയിലെടുത്തെന്നും,കൊലപാതകകുറ്റം ചുമത്തുമെന്നും മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണ നടത്തുമെന്നും ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ക്രിസ് ഹോസെ വ്യക്തമാക്കി.