സുൽത്താൻ ബത്തേരി ​ഗണപതിവട്ടമാക്കും..വിവാദ പരാമർശവുമായി കെ സുരേന്ദ്രൻ…

വയനാട്ടിലെ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ​ഗണപതിവട്ടമാക്കുമെന്ന പരാമർശവുമായി കെ സുരേന്ദ്രൻ . ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലം സ്ഥാനാർത്ഥിയാണ് സുരേന്ദ്രൻ. താൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സുൽത്താൻ ബത്തേരി ​ഗണപതിവട്ടമാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

സുൽത്താൻ ബത്തേരിയുടെ ശരിയായ പേര് ​ഗണപതിവട്ടം എന്നാണ്. ബ്രിട്ടീഷുകാരാണ് ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുൽത്താൻ ബത്തേരി ആക്കി മാറ്റിയത്. സുൽത്താന്റെ ആയുധപ്പുര എന്നർത്ഥം വരുന്ന സുൽത്താൻ ബാറ്ററി പിന്നീട് സുൽത്താൻ ബത്തേരി ആയതാണ്. താൻ എംപിയായാൽ ആ​ദ്യ പരി​ഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ​ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത് . വിഷയം ചർച്ചയായതോടെ വിശദീകരണത്തിനൊരുങ്ങുകയാണ് ബിജെപി. ഇന്ന് രാവിലെ കെ സുരേന്ദ്രൻ വാർത്താ സമ്മേളനം വിളിച്ചിട്ടുമുണ്ട്.

Related Articles

Back to top button