സുരക്ഷയുടെ കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ രാജ്യവും നഗരവുമെന്ന പദവി ഈ രാജ്യത്തിന്….
2021 മുതല്‍ 2024 വരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണമെടുത്താല്‍ 17 ശതമാനം കുറവും ഖത്തറിന് നേടാനായിട്ടുണ്ട്. നൂംമ്പിയോയുടെ ഏറ്റവും പുതിയ ക്രൈം ഇന്റെക്‌സ് 2024 മിഡ് ഇയര്‍ റിപ്പോര്‍ട്ടിലാണ് ഖത്തര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലോകത്തിലെ 311 നഗരങ്ങളെ ഉള്‍പ്പെടുത്തിയുള്ള കണക്കുകളിലാണ്് ഈ നേട്ടം. മറ്റ് ജിസിസി നഗരങ്ങളെടുത്താല്‍ യുഎയില്‍നിന്നുള്ള റാസ് അല്‍ ഖൈമയാണ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത്. ഏഴാമതായി മസ്‌കത്ത്് ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ പട്ടിക പരിശോധിച്ചാല്‍ മിന(മിഡില്‍ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക) മേഖലയിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി നേടിയത് ദോഹയായിരുന്നു. മംഗളൂരു നഗരമാണ് ഇന്ത്യയില്‍നിന്നും പട്ടിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏക നഗരം. കവര്‍ച്ച, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരമായാണ് മംഗളൂരു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വെനിസ്വേലയിലെ കറാക്കസ്, പാപ്വ ന്യൂഗിനിയിലെ പോര്‍ട് മൂര്‍സ്‌ബെ, പോര്‍ട് എലിസബത്, ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗ് എന്നീ നഗരങ്ങളും പട്ടികയിലുണ്ട്.