സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി മരിച്ച നിലയിൽ…
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീൻ മരിച്ച നിലയിൽ. ബാംഗ്ലൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കേസിലെ വിചാരണ നടപടികൾ നടക്കുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യത്തിൻ്റെ പേരിൽ നവീൻ്റെ നേതൃത്വത്തിലുള്ള എട്ടംഗം സംഘമാണ് മരുത റോഡ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ 2022ൽ വെട്ടിക്കൊലപ്പെടുത്തിയത്.