സാമ്പത്തിക പ്രശ്നം..കടലിലേക്ക് ചാടി യുവ എഞ്ചിനീയർ ജീവനൊടുക്കി…
രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍സേതുവില്‍നിന്ന് കടലിലേക്ക് ചാടി യുവ എഞ്ചിനീയർ.38കാരനായ ശ്രീനിവാസ് ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.യുവാവ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പാലത്തിന്റെ കൈവരിയില്‍ കയറി കടലിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പാലത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഡോംബിവ്ലി സ്വദേശിയാണ് ശ്രീനിവാസ്.
സാമ്പത്തിക ബുദ്ധിമുട്ടുകളാകാം ആത്മഹത്യയ്ക്ക് ശ്രീനിവാസിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. നേരത്തെ കുവൈത്തില്‍ ജോലി ചെയ്യുന്നതിനിടെയും യുവാവ് അണുനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.