സമ്മർ ബമ്പർ നറുക്കെടുത്തു.. 10 കോടി ഈ നമ്പറിന്…
തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ പത്ത് കോടിക്ക് അർഹമായ നമ്പർ SC 308797 ആണ്. നറുക്കെടുപ്പ് പുരോഗമിക്കുകയാണ്.50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.