ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം..ദൃശ്യങ്ങൾ പുറത്ത്…
കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിൻ്റെ ക്രൂര മർദനം.ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്നാണ് വിവരം.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായി.സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഹൊസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.