ഷാരൂഖാൻ ഔട്ട്… ഇന്ത്യയിലെ പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റില്‍ ഒന്നാമതായി നമ്മുടെ സ്വന്തം….

സിനിമകളെ സംബന്ധിച്ച് അവയുടെ വിജയപരാജയങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം പ്രകടമാണ്. വൈഡ് റിലീസിംഗ് കൂടി വന്നതോടെ സിനിമകളുടെ റിലീസ് ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍ അണിയറക്കാര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറ്. ഇത്തരത്തില്‍ താരങ്ങളുടെ ജനപ്രീതിയും ഇത്തരം സോഷ്യല്‍ മീഡിയ ചിത്രത്തിന്‍റെ റീച്ച് എന്നിവയെ അശ്രയിച്ചിരിക്കും.ഇപ്പോഴിതാ ഈ ആഴ്ചത്തെ ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റ് പുറത്തുവന്നിരിക്കുന്നു. ഇതില്‍ രസകരമായ കാര്യം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഒരു നടിയാണ് എന്നതാണ്. നയന്‍താരയാണ് ഒന്നാം സ്ഥാനം എത്തിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായി 1000 കോടി ക്ലബിലേക്ക് കുതിക്കുന്ന ജവാന്‍റെ വിജയമാണ് അതിലെ നായികയായ നര്‍മദയെ അവതരിപ്പിച്ച നയന്‍താരയുടെ റാങ്കിംഗ് ഉയര്‍ത്തിയത്. ഷാരൂഖ് ഖാന്‍ ആണ് രണ്ടാം സ്ഥാനത്ത്.ഐഎംഡിബി സൈറ്റില്‍ ഒരോ വാരത്തിലും എത്തുന്ന 200 ദശലക്ഷം ഉപയോക്താക്കളുടെ വോട്ടിംഗിന്‍റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുറത്തുവിടുന്നത്. ഈ ലിസ്റ്റില്‍ ജവാന്‍ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്ക് എല്ലാം വലിയ മുന്നേറ്റമുണ്ട്. ഐഎംഡിബിയുടെ ആപ്പിലാണ് ഈ ലിസ്റ്റ് പൂര്‍ണ്ണമായും പുറത്തുവിടുക. എന്നാല്‍ ഐഎംഡിബി സോഷ്യല്‍ മീഡിയ പേജില്‍ ചില താരങ്ങളുടെ റാങ്കിംഗ് വളര്‍ച്ച കാണിച്ചിട്ടുണ്ട്.

Related Articles

Back to top button