‘ശ്രേയസ്സ്-2024 തുടക്കമായി
മാവേലിക്കര- ചെട്ടികുളങ്ങര ദേവീ ക്ഷേത്രഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ ‘ശ്രേയസ്സ്-2024’ മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ബി.ഹരികൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി എം.മനോജ് കുമാർ, വൈസ് പ്രസിഡന്റ് പി.കെ.രജികുമാർ, ജോയിന്റ് സെക്രട്ടറി ജി.സതീഷ്, ട്രഷറർ പി.രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ‘ഉജ്ജ്വല ബാല്യവും ഊഷ്മളമായ കുടുംബ ബന്ധങ്ങളും’ എന്ന വിഷയത്തിൽ ഡോ.അലക്സാണ്ടർ ജേക്കബ്, ‘നേതൃത്വപാടവവും ആത്മ വിശ്വാസം പടുത്തുയർത്തലും’ എന്ന വിഷയത്തിൽ അന്തർദേശീയ പരിശീലകൻ ചെറിയാൻ വർഗ്ഗീസും ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുമായി ആശ്വമേധം ജി.എസ്.പ്രദീപ് സംവാദം നടത്തി. സമാപന ദിനമായ നാളെ ‘കൗമാരക്കാരുടെ മാനസിക – പഠന പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് മാസികാരോഗ്യ വിഭാഗം അസ്സോസിയേറ്റ് പ്രൊഫ.ഡോ.സുമേഷും, ‘നിങ്ങളുടെ വിധി നിർണ്ണയിക്കുന്നത് നിങ്ങൾ തന്നെ’ എന്ന വിഷയത്തിൽ തൃശൂർ ആത്മ ഫൗണ്ടേഷൻ ഡയറക്ടർ സി.കെ.സുരേഷും ക്ലാസ്സുകൾ നയിക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി അവാർഡ് വിതരണം നടക്കും.