ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ കണ്ടത്!!

വീടിൻറെ മുൻവശത്തെ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു. ആ സമയം വീട്ടിൽ ഉണ്ടായിരുന്ന മകനെ അന്വേഷിച്ച് ആരെങ്കിലും എത്തിയതായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. എന്നാൽ, വാതിൽ തുറന്നതും മുന്നിൽ കണ്ടത് ഭീമാകാരനായ ഒരു മുതലയെയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം ഭയപ്പെട്ടു നിന്നു. എന്നാൽ, ഞൊടിയിടയിൽ മുതല അയാളുടെ നേരെ കുതിച്ചു ചാടുകയും നിലത്ത് വീഴ്ത്തുകയും ചെയ്തു. തുടർന്നാണ് അദ്ദേഹത്തിൻറെ തുടയുടെ ഭാഗത്തെ മാംസം മുഴുവനായും കടിച്ചെടുത്തത്. ഇതിനിടയിൽ മുതലയുടെ കടി വിടുവിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഫ്ലോറിഡയിലാണ് സംഭവം

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിൻറെ വീടിൻറെ മുൻഭാഗത്ത് കണ്ടെത്തിയ മുതലയെ പിടികൂടി. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ (എഫ്‌ഡബ്ല്യുസി) ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തി മുതലയെ പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്തത്.

Related Articles

Back to top button