വോട്ടിങ്ങ് മെഷീനിൽ പേര് കെ സുധാകരൻ എന്നുതന്നെ…

വോട്ടിങ്ങ് മെഷീനിൽ കെ സുധാകരൻ എന്ന പേരുതന്നെ നിലനിർത്തുമെന്ന് ഉറപ്പ് ലഭിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ .കെ സുധാകരൻ എന്ന പേരിനു പകരം കെ സുധാകരൻ S/o രാവുണ്ണി എന്നാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മാറ്റുമെന്ന് ഉറപ്പ് നൽകിയതായാണ് സുധാകരൻ വ്യക്തമാക്കിയത് .

കോൺഗ്രസ് നേതാക്കൾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സഞ്ജയ്‌ കൗളുമായി സംസാരിച്ചതിന് ശേഷമാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരിയായ കളക്ടറുമായി സംസാരിച്ചു. ഇതിന് ശേഷം കെ സുധാകരൻ എന്ന് തന്നെ പേര് നിലനിർത്തുമെന്ന് ഉറപ്പ് ലഭിച്ചതായാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button