വൈദ്യുതി തടസ്സപ്പെട്ടോ ?..ഈ നമ്പറിൽ വിളിക്കാം..വാട്സ് ആപ്പ് സന്ദേശമയച്ചും പരാതിപ്പെടാം…

വൈദ്യുതി തടസ്സപ്പെട്ടാൽ വിളിക്കുന്നതിനും വാട്സ് ആപ്പ് സന്ദേശങ്ങൾ വഴി പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുമായി പുതിയ നമ്പർ നൽകി കെഎസ് ഇബി . വൈദ്യുതി തടസ്സപ്പെട്ടാൽ 9496001912 എന്ന മൊബൈല്‍‍‍ നമ്പരിലേക്ക് വിളിച്ചും വാട്സ് ആപ്പ് സന്ദേശമയച്ചും പരാതികൾ രജിസ്റ്റർ ചെയ്യാമെന്നാണ് കെഎസ് ഇബിയുടെ അറിയിപ്പ് . സെക്ഷന്‍‍‍ ഓഫീസില്‍‍‍ ഫോണ്‍‍‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍‍‍ 1912 എന്ന നമ്പരില്‍‍‍‍ കെ എസ് ഇ ബിയുടെ കേന്ദ്രീകൃത കോള്‍‍‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ് .

ഇതുവഴി ഐ.വി.ആര്‍‍‍.എസ് സംവിധാനത്തിലൂടെ അതിവേഗം പരാതി രജിസ്റ്റര്‍‍ ചെയ്യാന്‍‍‍ സാധിക്കും . ആവശ്യമെങ്കില്‍‍‍ കസ്റ്റമര്‍‍‍കെയര്‍‍‍ എക്സിക്യുട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും. 1912-ല്‍‍‍‍ വിളിക്കുന്നതിനുമുമ്പ് 13 അക്ക കണ്‍‍‍‍സ്യൂമര്‍‍‍ നമ്പര്‍‍‍ കൂടി കയ്യില്‍‍‍‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍‍ എളുപ്പമാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.കെ എസ് ഇ ബി സെക്ഷന്‍‍ ഓഫീസില്‍‍ വിളിക്കുമ്പോള്‍‍ ഫോണ്‍‍‍ എടുക്കുന്നില്ലായെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ അറിയിപ്പ്.

Related Articles

Back to top button