വയനാട്ടിൽ മാരക ലഹരിയുമായി യുവതി പിടിയിൽ….

മാരക മയക്കു മരുന്നായ എൽഎസ്ഡി സ്റ്റാംപുമായി യുവതി പിടിയിൽ .ബത്തേരി പൊലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് യുവതിയെ പിടികൂടിയത്. മുംബൈ സ്വദേശിനിയാണ് പിടിയിലായത്. മുംബൈ വസന്ത് ​ഗാർഡൻ റെഡ് വുഡ്സിൽ സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് പിടിയിലായത് .

.06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന എല്‍എസ്ഡി സ്റ്റാമ്പാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച തകരപ്പാടിയില്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവതി പിടിയിലായത്. സുനിവ മൈസൂര്‍ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു. സ്റ്റാംപുകൾ ബം​ഗളൂരുവിലെ പാർട്ടിക്കിടെ ഒരാളിൽ നിന്നു വാങ്ങിയതാണെന്നാണ് ഇവരുടെ മൊഴി.

Related Articles

Back to top button