വനിതാ ഡോക്ടറും യുവാക്കളും ഹോട്ടലിൽ..വിവരമറിഞ്ഞെത്തിയ ഭർത്താവിൽ നിന്ന് ക്രൂര മർദ്ദനം….

ഹോട്ടല്‍ മുറിയില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വനിതാ ഡോക്ടർക്ക് മർദ്ദനം .സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ ഭാര്യയെ മറ്റൊരു ആശുപത്രിയിലെ ഡോക്ടറായ ഭര്‍ത്താവാണ് മർദിച്ചത്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ ഒരു ഹോട്ടലിലാണ് സംഭവം.

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. യുവാവിന്റെ സംശയരോഗത്തെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. കഴിഞ്ഞദിവസം കാസ്ഗഞ്ചിലെ ഹോട്ടലില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ യുവാവ് ബന്ധുക്കളെയും കൂട്ടി സ്ഥലത്തെത്തി. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയപ്പോഴാണ് രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെയും യുവാക്കളെയും മര്‍ദ്ദിക്കുകയായിരുന്നു.എന്നാണ് പോലീസ് പറയുന്നത് .സംഭവത്തില്‍ യുവതി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button