വനിത ശിശു വികസന വകുപ്പിന്റെമംഗല്യ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ മംഗല്യ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് ഭര്‍ത്താവിന്റെ മരണം മൂലം വിധവയാകുകയും നിയമ പ്രകാരം വിവാഹബന്ധം വേപ്പെടുത്തിയതിനാല്‍ വിധവയ്ക്ക് സമാനമായിത്തീര്‍ന്നിട്ടുള്ള കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം.

18-50 ഇടയില്‍ പ്രായമുള്ള ബി.പി.എല്‍, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പുനര്‍ വിവാഹം ചെയ്ത വനിതകളാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. പുനര്‍വിവാഹം കഴിഞ്ഞ് ആറ് മാസത്തിനകം അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷയോടൊപ്പം ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിലഫിക്കറ്റ്, വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ച് കോടതി ഉത്തരവ്, പുനര്‍ വിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാര്‍ മുമ്പാകെ രജിസ്ററര്‍ ചെയ്ത സര്‍ട്ടിരഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ നല്‍കണം. വനിതാ ശിശു വികസന വകുപ്പിന്റെ വെബ് സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in വെബ് സൈറ്റിലും അടുത്തുള്ള ഐ.സി.ഡി.എസ്. ഓഫീസിലും ലഭിക്കും. ഫോണ്‍ 0477 2960147.

Related Articles

Back to top button