ലൈംഗിക വൈകൃതം മൂലം 4 ഭാര്യമാർ ഉപേക്ഷിച്ചു… സഹികെട്ട് അഞ്ചാം ഭാര്യ….
ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മരിച്ചയാളുടെ തൊണ്ടയിലും ജനനേന്ദ്രിയത്തിലും ഗുരുതരമായി മുറവേറ്റ പാടുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉർതി ഗ്രാമത്തിൽ ആണ് സംഭവം. ഉർതി സ്വദേശിയായ ബീരേന്ദ്ര ഗുർജറിൻ്റെ മൃതദേഹം ഫെബ്രുവരി 2 നാണ് കണ്ടെടുത്തത്.
മരിച്ചയാളുടെ അഞ്ചാം ഭാര്യ കാഞ്ചൻ ഗുർജാറാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഭാര്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നുവെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻചാർജ് അരുൺ പാണ്ഡെ വ്യക്തമാക്കി.അന്വേഷണത്തിൻ്റെ ഭാഗമായി മരിച്ചയാളുടെ അടുത്ത ബന്ധുക്കളുൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംശയമുള്ള എല്ലാവരെയും ചോദ്യം ചെയ്തുകൊണ്ടുള്ള സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്.
ഇതിനിടെ സംശയത്തിൻ്റെ പേരിൽ മരിച്ചയാളുടെ ഭാര്യയും പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് കർശനമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനു പിന്നിലെ യാഥാർത്ഥ്യം പുറത്തു വരുന്നത്. താനാണ് കൊല നടത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തൻ്റെ ഭർത്താവ് മയക്കുമരുന്നിന് അടിമയായിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ആ ലഹരിയിൽ തന്നെ ക്രൂരമായ ലെെംഗിക പീഡനങ്ങൾക്ക് ഇരയാക്കാറുണ്ടായിരുന്നു എന്നും കാഞ്ചൻ പൊലീസിനോടു പറഞ്ഞു.
ബീരേന്ദ്ര ഗുർജാർ കടുത്ത ലെെംഗിക വെെകൃതങ്ങൾക്ക് അടിമയായിരുന്നു എന്നും ഭാര്യ പറഞ്ഞു. ഭർത്താവിൻ്റെ പീഡനം സഹിക്കാൻ കഴിയാതെ ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി മയക്കുകയായിരുന്നു. തുടർന്ന് സ്വകാര്യഭാഗം കോടാലി ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് കൊലപ്പെടുത്തിയതെന്നും കാഞ്ചൻ സമ്മതിച്ചു. ഫെബ്രുവരി 21ന് രാത്രി ഭർത്താവ് ബീരേന്ദ്രയുടെ ഭക്ഷണത്തിൽ 20 ഉറക്കഗുളികകൾ കാഞ്ചൻ കലർത്തി. ആഹാരം കഴിച്ച ബീരേന്ദ്ര ഉറങ്ങിയപ്പോൾ കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ യുവതി ഭർത്താവിനെ മഴു കൊണ്ട് പലതവണ ആക്രമിച്ചതായി വ്യക്തമാക്കി. ഇതിന് ശേഷം ഭർത്താവിൻ്റെ ജനനേന്ദ്രിയം മഴു ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. തുടർന്ന് രക്തം വാർന്ന് ബീരേന്ദ്ര മരണപ്പെടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കുറ്റം ചെയ്ത ശേഷം കാഞ്ചൻ ഭർത്താവിൻ്റെ മൃതദേഹം വസ്ത്രത്തിൽ പൊതിഞ്ഞ് റോഡരികിൽ കൊണ്ടിടുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി മരിച്ചയാളുടെ വസ്ത്രങ്ങളും യുവതി കത്തിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ബീരേന്ദ്ര ഗുർജാറിൻ്റെ അഞ്ചാമത്തെ ഭാര്യയാണ് കാഞ്ചൻ ഗുർജറെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, ബീരേന്ദ്രയുടെ ശല്യത്തെ തുടർന്ന് നാല് ഭാര്യമാർ ഇതിനകം ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഒടുവിൽ ഭാര്യയായി എത്തിയ കാഞ്ചൻ ഭർത്താവിൻ്റെ പീഡനം സഹിക്കവയ്യാതെ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് വിവരം.