രാമോജി റാവു അന്തരിച്ചു…
വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ രാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിടവാങ്ങല്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാമോജി അര്‍ബുദത്തെ അതിജീവിച്ചത്.ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു.