രക്ഷാപ്രവര്‍ത്തകർക്ക് ഭക്ഷണമെത്തിക്കാൻ ഡ്രോണുകൾ..

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിത്തിൽ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ആഹാരമെത്തിക്കാന്‍ ഡ്രോണുകൾ ഉപയോഗപ്പെടുത്തി. പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം കൊണ്ടുപോകാൻ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചത്.

ഹിറ്റാച്ചി, ജെസിബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി നടപ്പാക്കിയത്. കൂടാതെ വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം തയ്യാറാക്കുന്നത്. ദിവസേനെ ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും ദുരിത മേഖലയിലേക്ക് വിതരണം ചെയ്യുന്നത്.

Related Articles

Back to top button