യൂത്ത് കോൺഗ്രസ് നേതാവ് വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തി…..അവശനിലയിലായതിനാൽ ആശുപത്രിയിലേക്ക് മാറ്റി….

വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡണ്ട് അർജുൻ ശ്യാമാണ് അവശനിലയിൽ വടകര പൊലീസ് സ്റ്റേഷനിലെത്തിയത്. ഗുരുതരാവസ്ഥയെ തുടർന്ന് ഇയാളെ ഉടൻ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്കാണ് ഇയാൾ വിഷം കഴിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞത്. വടകരയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ വിളിച്ചു വരുത്തിയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവാവ് വെളിപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button