യുദ്ധമേഖലയിൽ കുടുങ്ങിയ യുവാക്കളെ തിരിച്ചെത്തിക്കണം.. വിദേശകാര്യ മന്ത്രിക്ക് കത്ത്…
മലയാളി യുവാക്കളെ സ്വകാര്യ ഏജൻസികൾ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. യുദ്ധമേഖലയിൽ കുടുങ്ങിയ മൂന്ന് മലയാളി യുവാക്കളെ തിരിച്ചെത്തിക്കണമെന്നും അനധികൃത മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായ റിക്രൂട്ട്‌മെൻ്റ് ഏജൻസികൾക്കെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.