മുഹമ്മദ് ഷിയാസും മാത്യു കുഴൽനാടനും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും…

കൊച്ചി : കോതമംഗലം പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്.

വീട്ടമ്മ കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കോതമംഗലം നഗരത്തിലുണ്ടായ യുഡിഎഫ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിലാണ് മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും പൊലീസിന് മുന്നിൽ ഹാജരാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച സ്റ്റേഷനിൽ ഹാജരാകാൻ മാത്യു കുഴൽനാടനോടും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. അതിനാലാണ് വീണ്ടും നോട്ടീസ് അയച്ചത്.

Related Articles

Back to top button