മാവേലിക്കരയിൽ 30 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് 5.43 കോടി രൂപയുടെ ഭരണാനുമതി
മാവേലിക്കര- തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മാവേലിക്കര മണ്ഡലത്തിലെ 30 റോഡുകൾക്ക് ബജറ്റിൽ 5.43 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. ലോക്കൽ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് എൻജിനീയറിങ് വിങ്ങിനാണ് നിർമ്മാണ ചുമതല. സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയതായ് എം.എൽ.എ അറിയിച്ചു.
ക്രോസ് ലാൻഡ് കരണിയയ്യത്ത് റോഡ്, വേണാട് ജംഗ്ഷൻ പയ്യമ്പള്ളി മുക്ക് തലേക്കാവിൽ മുക്ക് റോഡ്, ഭൂരഹിത നഗർ റോഡ് കോൺക്രീറ്റ്, മുള്ളിക്കുളങ്ങര ക്ഷേത്രം ചെമ്പരത്തി മുക്ക് റോഡ്, തെക്കേ വീട്ടിൽ കോയിക്കൽ ബംഗ്ലാവ് റോഡ്, കുളത്തും വടക്കതിൽ കണ്ണങ്കര മുകൾ റോഡ്,
ബംഗ്ലാവിൽ ജംഗ്ഷൻ കാവിള്ളയിൽ റോഡ്, കളത്തിൽ ഭാഗത്ത് ആലത്തിനാൽ ഏലാ റോഡ്,
പഴഞ്ചിറ കുളം അരത്തകണ്ടൻ ക്ഷേത്രം ശങ്കരനാരായണ ക്ഷേത്രം റോഡ്, കണ്ടളശ്ശേരിൽ മുട്ടത്തേരിൽ മുക്ക് റോഡ്, ചാങ്ങയിൽ റോഡ്, പാലമുക്ക് ഇടിഞ്ഞയ്യത്ത് ജംഗ്ഷൻ റോഡ്, മുണ്ട് ചാലിൽ നഗർ റോഡ്, കക്കാട്ട് കുറ്റി നഗർ റോഡ്, മേലെ വീട്ടിൽ മുക്ക് കുഴിവേലയ്യത്ത് ഏലാ റോഡ്, പൊന്നേഴ കൊല്ലന്റെ വടക്കതിൽ മുക്ക് മുതൽ പടിഞ്ഞാട്ട് കൊല്ലകയിൽ മുക്കുവരെയുള്ള റോഡ്, തെങ്ങി മീനത്തേതിൽ റോഡ് വെൺകുളത്ത് മുക്ക് പാടം വരെയുള്ള റോഡ്, പുല്ലംപള്ളി മായം കോട്ട് റോഡ്, ഗുരുനാഥൻ കുളങ്ങര കോതച്ചിറ റോഡ് കോൺക്രീറ്റ്, നഗർ – കല്ലിരിക്കുന്നതിൽ മുക്ക് റോഡ്, കൊമ്പശേരിൽ എഫ്.സി.ഐ റോഡ് മുതൽ ഉമ്പർനാട് ഗുരുമന്ദിരം, ഗുരുമുറ്റം കളത്തൂർ കാവ് ഗോവിന്ദമംഗലം റോഡ് വരെ, ഇരപ്പൻപാറ ശൂരനാട് നോർത്ത് പഞ്ചായത്ത് അതിർത്തി റോഡ്, കൊപ്പാറ ജംഗ്ഷൻ കനാൽ ക്രോസ് ജംഗ്ഷൻ, സാൽവേഷൻ ആർമി പുളിമൂട്ടിൽ പാലം റോഡ്, കരയത്ത് വെട്ടത്ത് പഠിക്ക റോഡ് കോൺക്രീറ്റ്, മനാലിൽ നാടാലിൽ മുക്ക് കളിക്കലേത്ത് പാടം വരെയുള്ള റോഡ്, കുന്നിൽ മുക്ക് വൈക്കത്തേത്ത് ജംഗ്ഷൻ റോഡ്, എൻ.എസ്.എസ് കരയോഗം പ്ലാവിള റോഡ്, മുറിവായിക്കര വടക്കുഭാഗം കരുവേലിൽ ശാലിനി ഭവനം റോഡ് കോൺക്രീറ്റിംഗും പീച്ചിങ്ങും, പോസ്റ്റ് ഓഫീസ് മുക്കു മുതൽ കിഴക്കോട്ട് അമ്പലം വരെയുള്ള റോഡ്, എന്നീ റോഡുകളുടെ പുണരുദ്ധാരണത്തിനാണ് 5.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.