മാധ്യമപ്രവർത്തകനെ വർ​ഗീയവാദി എന്നുവിളിച്ചു..ഉണ്ണിത്താനെതിരെ കെയുഡബ്ല്യുജെ…

മാധ്യമപ്രവർത്തകനെ വർ​ഗീയ വാദിയെന്ന് വിളിച്ച യുഡിഎഫ് സ്ഥാനാർഥിയും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ മാധ്യമപ്രവർത്തകുടെ സംഘടനയായ കെയുഡബ്ല്യുജെ രംഗത്ത് .തന്നോട് ചോദ്യങ്ങൾ ചോദിക്കവെയാണ് ഉണ്ണിത്താൻ മാധ്യമപ്രവർത്തകനെ വർഗീയവാദി എന്ന് വിളിച്ചത് . രാജ്മോഹൻ ഉണ്ണിത്താന്റെ ഭാ​ഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മാധ്യമ പ്രവർത്തകനെ വർ​ഗീയവാദിയെന്ന് വിളിച്ചത് ഒരിക്കലും അം​ഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി .പരാമർശ സമയത്ത് തന്നെ ഇത് തിരുത്താനും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടത് .എന്നാൽ ഉണ്ണിത്താൻ അതിന് തയ്യാറായില്ല .

തെരഞ്ഞെടുപ്പ് സമയമായതിനാലാണ് സംഘടന പരസ്യ പ്രതിഷേധത്തിലേക്ക് പോകാത്തത്. എന്നാൽ, വിഷയം ഡിസിസി നേതൃത്വത്തെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കാനാണ് തീരുമാനം. ഉണ്ണിത്താൻ പ്രസ്താവന തിരുത്തണമെന്നും മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു. കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ജനസഭ എന്ന പരിപാടിയിലായിരുന്നു വിവാ​ദത്തിനടിസ്ഥാനമായ സംഭവം നടന്നത്.

Related Articles

Back to top button