മഴയത്ത് കുടപിടിച്ച് റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി..വീട്ടമ്മക്ക് ദാരുണാന്ത്യം…

തിരുവനന്തപുരം കഴക്കൂട്ടത്ത് മഴയത്ത് കുടപിടിച്ച് റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷം വീട്ടിൽ കൃഷ്ണമ്മ (65) ആണ് മരിച്ചത്. രാവിലെ ജോലിക്കായി പോകവേ കാട്ടുകുളത്തിനടുത്താണ് അപകടം. കൃഷ്ണമ്മ കുട പിടിച്ച് പാളം കടക്കുന്നതിനിടയിൽ ഇരുഭാഗത്തു നിന്നും ട്രെയിൻ വന്നിരുന്നു. . ഇതിനിടയിൽ ട്രെയിൻ തട്ടി തൽക്ഷണം മരിച്ചു. ലോക്കോ പൈലറ്റ് കഴക്കൂട്ടം സ്റ്റേഷൻ മാസ്റ്ററെ വിവരമറിയച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസ് സ്ഥലത്ത് എത്തി. നേരത്തെ പർപ്പട നിർമ്മാണം നടത്തിയിരുന്ന കൃഷ്ണമ്മ ഇപ്പോൾവീട്ടു ജോലിക്കാണ് പോകുന്നത്.

Related Articles

Back to top button