മരണകാരണം സൈബർ ആക്രമണമല്ല..ആദിത്യയുടെ കുടുംബത്തിന്റെ പരാതിയിൽ ആൺസുഹൃത്തിനെതിരെ കേസ്…
തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യാ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം.ആദിത്യയുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് പിതാവ് സതീഷ്. യഥാർത്ഥ കാരണം പുറത്തുവരണം.ആദിത്യയുടെ മുൻ ആൺസുഹൃത്താണ് ഉത്തരവാദി എന്ന് സംശയിക്കുന്നു. രണ്ടുമാസമായി ഈ സുഹൃത്ത് വീട്ടിൽ വരുന്നില്ല. മുമ്പ് സ്ഥിരമായി വരുമായിരുന്നു എന്നും സതീഷ് പറഞ്ഞു.സംഭവത്തിൽ ആദിത്യയുടെ അമ്മ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും സതീഷ് പറഞ്ഞു.
അതേസമയം ഏഴ് മണിക്കൂറിലേറെയായി ചോദ്യം ചെയ്യുന്ന സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന് പൊലീസ് അറിയിച്ചു.യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.