മമതയ്ക്ക് തിരിച്ചടി….സന്ദേശ്ഖാലി കേസ് സിബിഐക്ക് വിടുന്നതിനെതിരെ സമർപ്പിച്ച ഹർജി തള്ളി….
മമത സർക്കാരിന് വീണ്ടും തിരിച്ചടി. സന്ദേശ്ഖാലി കേസ് സിബിഐക്ക് വിടുന്നതിനെതിരെ മമത സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. മാർച്ച് അഞ്ചിനാണ് കൊൽക്കത്ത ഹൈക്കോടതി കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്. ഇതിനെതിരെയാണ് മമത സുപ്രീം കോടതിയെ സമീപിച്ചത്.
കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ തന്നെ പ്രതി ഷെയ്ഖ് ഷാജഹാനെ സിബിഐയുടെ കസ്റ്റഡിയിൽ വിടാൻ ബംഗാൾ പോലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ഷാജഹാൻ ഷെയ്ഖ് ആക്രമിക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്. തുടർന്ന് മാർച്ച് ആറിന് തന്നെ ഷെയ്ഖ് ഷാജഹാനെ സിബിഐയുടെ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം ഷെയ്ഖ് ഷാജഹാന്റെ കസ്റ്റഡി കാലാവധി ഈ മാസം 14 വരെ നീട്ടി. അന്നേ ദിവസം കോടതിയിൽ വീണ്ടും ഹാജരാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.