മദ്യപസംഘം ദോശക്കട അടിച്ചുതകർത്തു…

കൊല്ലം: കരുനാഗപ്പള്ളിയിൽ മദ്യപസംഘം ദോശക്കട അടിച്ചുതകർത്തു. ഭക്ഷണം കഴിക്കാൻ എത്തിയവരെയും അഞ്ചംഗ സംഘം മർദിച്ചു. മർദ്ദനത്തിൽ പുലിയൂർവഞ്ചി സ്വദേശികൾക്കായ സഹോദരങ്ങൾക്ക് പരുക്കേറ്റു. കൊല്ലം ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ കടയാണ് ലഹരി സംഘം അടിച്ചുതകർത്തത്. ഓർഡർ ചെയ്‌ത ഓംലെറ്റ് താമസിക്കുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തിലെ പ്രസാദ് എന്നയാൾ പിടിയിലായി.

Related Articles

Back to top button