മകളുടെ റൂമിൽ കാമുകനെ കണ്ട അമ്മ മുറി പുറത്ത് നിന്നും പൂട്ടിയിട്ടു.. പോലീസെത്തിയപ്പോൾ കണ്ടത്…

മകളെ കാണാൻ വീട്ടിലെത്തിയ യുവാവിനെ അമ്മ മുറിയിൽ പൂട്ടിയിട്ടു. മകൾക്കൊപ്പം കാമുകനെ കണ്ടതും, യുവാവിനെ മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി മുറി തുറന്നപ്പോൾ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ നാല് വര്‍ഷമായി പെണ്‍കുട്ടിയും അയല്‍വാസിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. യുപിയിലെ മിര്‍സാപൂരിലാണ് സംഭവം.

വിന്ധ്യാചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കാമുകിയുടെ അമ്മ വീട്ടിലില്ലെന്നറിഞ്ഞ യുവാവ് വീട്ടിലെത്തി. ഇതിനിടെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ അമ്മ, മകളെയും കാമുകനെയും കൈയ്യോടെ പിടികൂടി. മുറിക്ക് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല. പെൺകുട്ടി മാത്രം അമ്മ പറഞ്ഞത് അനുസരിച്ചു. ഇയാള്‍ മുറിയില്‍ ഒളിച്ചിരുന്നു. തുടര്‍ന്ന് മകളെ പുറത്തിറക്കിയ അമ്മ മുറി പൂട്ടിയിട്ടു. പിന്നാലെ ഭര്‍തൃസഹോദരനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ യുവാവിന്റെ വീട്ടുകാരെയും അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘവും ഇരുവീട്ടുകാരും വീട്ടിലെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം വാതിലില്‍ മുട്ടിയിട്ടും യുവാവ് വാതില്‍ തുറന്നില്ല. ഇതോടെ വാതില്‍ തകര്‍ത്തു. അകത്തു കയറിയപ്പോള്‍ കാമുകിയുടെ ദുപ്പട്ട കൊണ്ടുണ്ടാക്കിയ കുരുക്കില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button