മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല..ഗുരുതരം…
ചികിത്സയിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.കഴിഞ്ഞ 4ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് മദനി.അടിയന്തിരമായി ആഞ്ജിയോഗ്രാം ചെയ്യണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചിരിക്കുന്നതിനാൽ ഇത് സാധ്യമല്ല.ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായാൽ ശസ്ത്രക്രിയയിലേക്ക് കടക്കാനാണ് തീരുമാനം.