ബോംബ് നിർമ്മാണം..വടകരയിലെ തോൽവി ഭയന്ന്.. സംഘത്തിൽ പത്തോളം പേർ…
പാനൂർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ബോംബ് നിർമാണ സംഘത്തിൽ പത്തോളം പേർ ഉണ്ടായിരുന്നതായി സൂചന . രണ്ട് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റിട്ടുണ്ട് . വിനോദ്, അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ വിനോദ് കോഴിക്കോട് മെഡിക്കൽ കോളേജിലും അക്ഷയ് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ് .
പാനൂർ സ്ഫോടനക്കേസിൽ സിപിഐഎമ്മിന് ബന്ധമുണ്ടെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ രംഗത്തെത്തിയിരുന്നു .പാർട്ടി അക്രമ കൊലപാതക രാഷ്ട്രീയം നിർത്തിയിട്ടില്ല എന്നതിൻ്റെ തെളിവാണ് സ്ഫോടനം എന്നും അദ്ദേഹം വ്യക്തമാക്കി .ഷാഫി പറമ്പലിൻ്റെ തിരഞ്ഞെടുപ്പ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്തിൻ്റെ ഒന്നര കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. കെ കെ ശൈലജയുടെ പരാജയം ഉറപ്പായപ്പോഴാണ് ബോംബ് നിർമാണത്തിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു .വടകരയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സിപിഐഎം കോപ്പ് കൂട്ടുന്നതായി സംശയമുണ്ട് .ചെമ്പടയിൽപ്പെട്ടവരാണ് ബോംബ് നിർമിച്ചത്. മുഴുവൻ സിപിഐഎം ഓഫീസുകളും പൊലീസ് റെയ്ഡ് ചെയ്യണം. തലശ്ശേരി, കൂത്തുപറമ്പ്, നാദാപുരം മേഖലയിലെ ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .