ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി പണവും മൊബൈല്‍ഫോണും ബൈക്കും കവര്‍ന്നതായി പരാതി….
വെള്ളറട: പലിശയ്ക്ക് വാങ്ങിയ 50,000 രൂപയില്‍ മൂന്നു തവണ മുടക്കം വന്നതിനാൽ യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തി എണ്‍പത്തിയ്യായിരം രൂപയും, ബൈക്കും, മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. കിളിയൂര്‍ ജെ എസ് ഭവനില്‍ ജോബിന് ജോണ്‍റോസ് (22) നെയാണ് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത് ‘ . അക്രമികളായ സോബിന്‍ രാജ് (25) ജോബിന് രാജ് (22) എന്നിവര്‍ക്കെതിരെ വെള്ളറട പോലീസില്‍ പരാതി നല്കി.
തടി കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് ജോബിന് ജോണ്‍റോസ് 50,000 രൂപ പ്രതികളിൽ നിന്ന് പലിശയ്ക്കായി വാങ്ങിയത്. 10 ദിവസത്തേക്ക് 4000 രൂപ പലിശ നല്‍കണം എന്നുള്ളതാണ് വ്യവസ്ഥ. മൂന്ന് തവണ പലിശ നല്കുന്നതില് മുടക്കം വന്നതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. ജോബിന് ജോണ്‍റോസ് ലോറിയില്‍ തടിയുമായി നാഗര്‍കോവിലില്‍ എത്തി തടി വിറ്റശേഷം മടങ്ങി ലോറി വീട്ടിനുമുന്നില്‍ ഒതുക്കിയ ശേഷം പണവുമായി ബൈക്കില്‍ വരുമ്പോൾ രണ്ടംഗസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തി 85,000 രൂപ പിടിച്ചുപറി്ക്കുന്നത് തടയാന്‍ ശ്രമിച്ച ജോബിനെ രണ്ടംഗസംഘം ക്രൂരമായി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട പോലീസ് എത്തിയ ശേഷമാണ് ജോബിനെ ആശുപത്രിയില്‍ എത്തിക്കാനായത്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ ഗുരുതര പരിക്കുകളോട് ചികിത്സയില്‍ കഴിയുകയാണ് ജോബിന് ജോണ്‍ റോസ്