ബൈക്കപകടത്തില്‍ പരിക്കേറ്റ് ഓടയിൽ വീണു..ആരുമറിഞ്ഞില്ല..മൃതദേഹം കണ്ടെത്തിയത് പ്രഭാത സവാരിക്കിറങ്ങിയവർ…

പുതുപ്പള്ളി: ചാലുങ്കല്‍പടിക്കു സമീപം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പില്‍ സി ആര്‍ വിഷ്ണുരാജ് (30) ആണു മരിച്ചത്.രാത്രി മുഴുവന്‍ യുവാവ് പരിക്കേറ്റ് ഓടയില്‍ കിടന്നു. പ്രദേശത്തു വെളിച്ചമില്ലാതിരുന്നതിനാല്‍ അപകടം ആരുമറിഞ്ഞില്ലെന്നാണ് വിവരം.പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണു ചാലുങ്കല്‍പടിക്കും തറയില്‍പാലത്തിനും ഇടയില്‍ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓടയില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button