ബെന്യാമിൻ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് നൽകി…
ആടുജീവിതം മലയാള സിനിമയിലെ പല റെക്കോർഡുകളും തകർത്ത് കുതിക്കുകയാണ് .ഇതിന് പിന്നാലെ യഥാർത്ഥ നജീബിന് സിനിമാപ്രവർത്തകർ എന്ത് സഹായം നൽകി എന്ന ചോദ്യം പലരും സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ആ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്ലെസി .
‘നജീബിനെ ഞങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായാണ് കാണുന്നത്. അദ്ദേഹത്തിന് ഒരു വർഷം മുന്നേ തന്നെ നല്ലൊരു ജോലി ഓഫർ ചെയ്തിരുന്നു. ഞാൻ പോലും അറിയാതെ, ബെന്യാമിൻ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് എത്തിയിട്ടുണ്ട്. ഞങ്ങൾക്കിടയിൽ പോലും പരസ്പരം ഇത്ര നൽകി സഹായിച്ചു എന്ന് പറയുന്നില്ല. അദ്ദേഹത്തിന്റെ മകന് ജോലി ഇല്ലാതിരുന്ന സമയത്ത്, പുറത്ത് ജോലി ശരിയാക്കിയിരുന്നു. അതുകൊണ്ട് ആശങ്ക ഒന്നും വേണ്ട. അദ്ദേഹത്തെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാം’ എന്നും അദ്ദേഹം പറഞ്ഞു .