പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം…റിട്ട. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന് 75 വര്‍ഷം കഠിനതടവ്…
അടൂര്‍ : 11കാരികളായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസുകളില്‍ റിട്ട. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന് 75 വര്‍ഷം കഠിനതടവ് വിധിച്ച് അടൂര്‍ അതിവേഗ സ്പെഷ്യല്‍ കോടതി. കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാര്‍ത്തികയില്‍ സുരേന്ദ്രനെ (69) ആണ് സ്പെഷ്യല്‍ കോടതി ജഡ്ജി ഷിബു ഡാനിയേല്‍ ശിക്ഷിച്ചത്. തടവ് ശിക്ഷയോടൊപ്പം 4,50,000 രൂപ പിഴയും അടക്കണം.