പ്രധാനമന്ത്രി വയനാട്ടിലെത്തും.. സാഹചര്യങ്ങൾ വിവരിച്ചുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ …

തിരുവനന്തപുരം: പ്രധാന മന്ത്രിയെ കണ്ട് വയനാട്ടിലെ അവസ്ഥ വിവരിച്ചുവെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രധാനമന്ത്രി ഉടന്‍ വയനാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കാൻ സാധ്യതഉള്ളതിനാലാണ് ഇപ്പോള്‍ വയനാട് സന്ദര്‍ശിക്കാത്തന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് മുണ്ടക്കൈ ദുരന്ത ബാധിതരെ വിളിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് താക്കീതുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്നും മനുഷ്യത്വമുള്ളവര്‍ ചെയ്യുന്ന കാര്യമല്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തന്നെ നേരിട്ട് വിളിക്കാം. ജില്ലാ കളക്ടറെയോ എഡിഎമ്മിനെയോ വിളിക്കാം. ഭയപ്പെടുത്തി പിരിക്കാനും പാവപ്പെട്ടവരെ ദ്രോഹിക്കാനും ഒരു കമ്പനികളെയും അനുവദിക്കില്ലെന്നും കെ രാജന്‍ പറഞ്ഞു.

Related Articles

Back to top button