പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു…
അമ്പലപ്പുഴ: പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. പത്തു ദിവസത്തിനു മുൻപ് കടൽ ഉൾവലിഞ്ഞ സ്ഥലത്തിന് സമീപമാണ് ഇന്ന് രാവിലെ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത്. കടൽ ഇങ്ങനെ ഉൾവലിയുന്നത് മത്സ്യതൊഴിലാളികൾക്കിടയിൽ ആശങ്ക പരത്തുന്നുണ്ട്. പിന്നീട് കടൽ പൂർവ്വസ്ഥിതിയിലായി.