പിറന്നാളാഘോഷത്തിന് വാങ്ങിയ ബലൂണിൽ ‘ഐ ലൗവ് പാകിസ്താൻ’..തൃപ്പൂണിത്തുറയിൽ പ്രതിഷേധം..കട അടച്ചു…

പിറന്നാളാഘോഷത്തിനായി എരൂർ ഭാഗത്തെ കടയിൽനിന്നു വാങ്ങിയ ബലൂണിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം. ‘ഐ ലൗവ് പാകിസ്താൻ’ എന്ന് ഇംഗ്ലീഷിലാണ് രേഖപ്പെടുത്തിയിരുന്നത്.സംഭവത്തിൽ എരൂർ സ്വദേശി ഗിരീഷ് കുമാറിന്റെ പരാതിയിൽ തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബലൂണിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം കണ്ടതോടെ പ്രതിഷേധം ഉയർന്നു. തുടർന്ന് കട അടച്ചു.

മകന്റെ പിറന്നാളാഘോഷത്തിനായി ഗിരീഷ് കുമാർ വാങ്ങിയ വെളുത്ത നിറത്തിലുള്ള ബലൂണിലായിരുന്നു പാക് അനുകൂല മുദ്രാവാക്യമുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ബലൂൺ കണ്ടെടുത്തു.പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ കടയുടെ മുന്നിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.

Related Articles

Back to top button