പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം..16-ാം നമ്പര്‍ ജഴ്‌സി പിൻവലിച്ചു…

പാരിസ്‌ ഒളിമ്പിക്‌സിലെ വെങ്കല നേട്ടത്തോടെ ഹോക്കിയിൽ നിന്ന്‌ വിരമിച്ച പി ആര്‍ ശ്രീജേഷിന് രാജ്യത്തിന്റെ ആദരം. ശ്രീജേഷിന്‌ ആദരമായി മലയാളി ഗോള്‍ കീപ്പര്‍ രണ്ട് പതിറ്റാണ്ടോളം ധരിച്ചിരുന്ന ജെഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ശ്രീജേഷിന്‌ കഴിഞ്ഞിരുന്നു.

അതേസമയം ദേശീയ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായി ശ്രീജേഷ്‌ എത്തുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചു. ‘ജൂനിയർ ടീമിന്റെ 16-ാം നമ്പര്‍ ജെഴ്‌സി പിന്‍വലിക്കില്ലെന്നും ജൂനിയർ ടീമിൽ അദ്ദേഹം മറ്റൊരു പി ആര്‍ ശ്രീജേഷിനെ രൂപപ്പെടുത്തും. ആ താരം 16-ാം നമ്പർ ജേഴ്‌സി ധരിക്കുമെന്നും .’-ഭോല നാഥ് സിങ് പറഞ്ഞു.

Related Articles

Back to top button