പാകിസ്താനെതിരെ ബാറ്റിംഗ് തകർച്ച…..ഇന്ത്യൻ ബാറ്റിംഗിനെ വിമർശിച്ച് മുൻ താരം സുനിൽ ഗാവസ്കർ…
പാകിസ്താനെതിരെ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ താരം സുനിൽ ഗാവസ്കർ. ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അഹങ്കാരവും തോന്ന്യവാസവുമാണ് രോഹിത് ശർമ്മയുടെ സംഘം ഗ്രൗണ്ടിൽ കാട്ടിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ബാറ്റർമാരിൽ അഹങ്കാരം പ്രകടമായിരുന്നുവെന്ന് ഗാവസ്കർ വിമർശിച്ചു.
എല്ലാ പന്തുകളും അടിക്കാനാണ് അവർ ശ്രമിച്ചത്. ഇത് അയർലൻഡിന്റെ ബൗളിംഗ് നിരയല്ല. സാധാരണമായ ബൗളിംഗ് പ്രതീക്ഷിച്ചാണ് താരങ്ങൾ ക്രീസിൽ നിൽക്കുന്നത്. അയർലൻഡിന്റെ ടീം മോശമെന്ന് താൻ പറയുന്നില്ല. എന്നാൽ പാകിസ്താൻ അനുഭവസമ്പത്തുള്ള ഒരു ക്രിക്കറ്റ് ടീമാണ്. ബൗളർമാർ നന്നായി പന്തെറിയുമ്പോൾ ബാറ്റർമാർ പിടിച്ചുനിൽക്കാൻ ശ്രമിക്കണം. ആറ് റൺസിന്റെ ജയം മാത്രമാണ് ഇന്ത്യ നേടിയതെന്നും ഗാവസ്കർ വ്യക്തമാക്കി