പരിപാടി തുടങ്ങാൻ വൈകി..ജി സുധാകരൻ വേദിയില്‍ നിന്ന് ക്ഷോഭിച്ച് ഇറങ്ങിപ്പോയി….

ആലപ്പുഴയില്‍ പരിപാടി തുടങ്ങാൻ വൈകിയതിന്‍റെ പേരില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ വേദിയില്‍ നിന്ന് ഇറങ്ങി പോയി. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാത്തതിനാലാണ് ജി സുധാകരൻ പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയത്. ഇന്ന് രാവിലെ ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം. പുരസ്കാര സമര്‍പ്പണത്തിനായാണ് ജി സുധാകരൻ എത്തിയിരുന്നത്.

പത്ത് മണിക്ക് പരിപാടി തുടങ്ങുമെന്ന് അറിയിച്ചത് പ്രകാരം സുധാകരൻ പത്ത് മണിക്ക് തന്നെ വേദിയിലെത്തി. എന്നാല്‍, ഏറെ നേരം കാത്തിരുന്നിട്ടും മറ്റു അതിഥികള്‍ എത്തിയില്ല. സംഘാടകരും മറ്റു ക്ഷണിക്കപ്പെട്ടവരും എത്തിയെങ്കിലും ഉദ്ഘാടക പോലും 10.30നാണ് എത്തിയത്. തുടര്‍ന്ന് 11 മണിയോടെയാണ് പരിപാടി ആരംഭിച്ചത്. ഇതിനിടെയാണ് സംഘാടകരോട് ക്ഷോഭിച്ചുകൊണ്ട് ജി സുധാകരൻ പുറത്തേക്ക് പോയത്. മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി.ചന്ദ്രബാബു, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലാണ് സുധാകരന്‍റെ ഇറങ്ങിപ്പോക്ക്.

Related Articles

Back to top button