പനി ബാധിച്ച് കല്യാണ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ചികിത്സയിലായിരുന്ന നവവധുവിന് ദാരുണാന്ത്യം…

പനി ബാധിച്ച് ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്.പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്.വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിക്കുകയായിരുന്നു.

Related Articles

Back to top button