പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്..അന്തിമ തിരെഞ്ഞെടുപ്പ് ചിത്രം വൈകിട്ട്….
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അവസാന ചിത്രം ഇന്ന് തെളിയും .നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത് . സംസ്ഥാനത്ത് 20മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. മുമ്പ് നടത്തിയ സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി. സമയപരിധി കഴിയുന്നതോടെ അന്തിമ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.
പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയായ വിമത, അപര സ്ഥാനാര്‍ത്ഥികളെ പിന്‍വലിപ്പിക്കാന്‍ ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ളത്. 14 പേര്. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്റെ അപരന്മാരുടെ പത്രികകള്‍ തള്ളിയിരുന്നു.തിരുവനന്തപുരവുമാണ് രണ്ടാമത്. രണ്ടുമണ്ഡലത്തിലും 13 പേർ മത്സരരംഗത്തുണ്ട്. കണ്ണൂരും ചാലക്കുടിയിലും കൊല്ലത്തും 12 പേരും ആലപ്പുഴ, പാലക്കാട്, വടകര മണ്ഡലങ്ങളിൽ 11 പേരും മത്സരിക്കുന്നു. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ഉള്ളത് ആലത്തൂരാണ്. ആകെ 5പേരാണ് ഇവിടെ നാമനിർദേശപത്രിക നല്‍കിയിരിക്കുന്നത്.