പത്മജയ്ക്ക് എതിരായ പരാമര്‍ശം… രാഹുൽ മാങ്കൂട്ടത്തിലിന്….

തിരുവനന്തപുരം: ബിജെപിയിൽ പോയ പത്മജ വേണുഗോപാലിനെതിരായ പരാമര്‍ശത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിലിന് വിമർശനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ശൂരനാട് രാജശേഖരനാണ് വിമര്‍ശനം ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം മോശമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ന്നതാണെന്ന് കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സൻ മറുപടി നൽകി. പത്മജ വേണുഗോപാൽ പാര്‍ട്ടി വിട്ടപ്പോഴാണ് അതിരൂക്ഷമായ ഭാഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ മോശം പരാമര്‍ശം നടത്തിയത്.

Related Articles

Back to top button