പത്തനംതിട്ടയിൽ കഞ്ചാവ് കേസ് പ്രതിക്കായി ഇന്ന് നടത്താനിരുന്ന സമരം മാറ്റി ഡിവൈഎഫ്ഐ..
പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ നടത്താനിരുന്ന മാർച്ച് മാറ്റിവെച്ചു.കഞ്ചാവ് കേസ് പ്രതിക്കായി ഇന്ന്
എക്സൈസ് ഓഫീസിലേക്ക് നടത്താനിരുന്ന സമരമാണ് മാറ്റിവെച്ചത്.യദു കൃഷ്ണനെതിരെ കള്ളക്കേസ് എടുത്തു എന്നാരോപിച്ചായിരുന്നു സമരം നടത്താൻ ഉദ്ദേശിച്ചിരുന്നത് .എന്നാൽ പ്രതിഷേധം പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നടപടി .