നടൻ ഗോവിന്ദ ശിവസേന ഷിൻഡേ വിഭാഗത്തിൽ ചേർന്നു…
ബോളിവുഡ് നടൻ ഗോവിന്ദ ശിവസേന ഷിൻഡേ വിഭാഗത്തിൽ ചേർന്നു. ഏക്നാഥ് ഷിൻഡേ പാർട്ടി പതാക നൽകിയാണ് താരത്തെ സ്വീകരിച്ചത്. ഏക്നാഥ് ഷിൻഡേയ്ക്ക് ഒപ്പമാണ് ഗോവിന്ദ പാർട്ടി ഓഫീസിൽ ചേർന്നത്. 2004ലിന് ശേഷം ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഗോവിന്ദ. മുംബൈ നോർത്ത് വെസ്റ്റ് സീറ്റ് താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. 2004ൽ കോൺഗ്രസ് ടിക്കറ്റിലാണ് ഗോവിന്ദ മത്സരിച്ചത്. അന്ന് മുംബൈ നോർത്ത് സീറ്റിൽ മുതിർന്ന ബിജെപി നേതാവ് രാം നായിക്കിനെ പരാജയപ്പെടുത്താനും താരത്തിന് സാധിച്ചു