നടന്നുപോകുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് നായ ദേഹത്തേക്ക് വീണു..മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം..വീഡിയോ…

കെട്ടിടത്തിന് മുകളിൽ നിന്ന് ദേഹത്തേക്ക് നായ വീണതിനെ തുടർന്ന് ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വസുകാരി മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അമ്മയ്‌ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന പെൺകുട്ടിയ്ക്കുമേല്‍ ഗോൾഡൻ റിട്രീവർ നായ വീഴുകയായിരുന്നു. ഇതിന്‍റെ ആഘാതത്തിൽ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഹാരാഷ്ട്ര താനെക്ക് സമീപം അമൃതന​ഗറിലുള്ള മാർക്കറ്റിലാണ് സംഭവം നടന്നത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.സംഭവത്തിൽ മുംബ്ര പൊലീസ് അപകട‌മരണത്തിന് കേസെടുത്തു. നായ വീണതെന്നു കരുതുന്ന കെട്ടിടത്തിലെ താമസക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അഞ്ചാം നിലയിൽ താമസിച്ചിരുന്ന ജെയ്ദ് സയ്യദ് എന്നയാളുടേതാണ് നായ.നായ തനിയെ ചാടിയതാണോ, ആരെങ്കിലും താഴേക്ക് മനപ്പൂർവം എടുത്ത് എറിഞ്ഞതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button