നജീബിന്റെ കൊച്ചുമകൾ മരണപെട്ടു …

ആടുജിവിതത്തിലെ പ്രധാനകഥാപാത്രമായിരുന്ന നജീബിന്‍റെ കൊച്ചുമകൾ മരണപെട്ടു . നജീബിന്‍റെ ഒന്നരവയസുകാരിയ കൊച്ചുമകൾ സഫാ മറിയം ആണ് മരണപ്പെട്ടത് .എഴുത്തുകാരൻ ബെന്യാമിൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത് .പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ മകന്റെ മകൾ സഫാ മറിയം ഇന്ന് മരണപ്പെട്ടു. നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത് .

സൗദി അറേബിയയിലെ മരുഭൂമിയിലെത്തിയ നജീബ് അനുഭവിച്ച കഷ്ടപ്പാടുകലും വേദനകളെയും കുറിച്ചായിരുന്നു ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ പറഞ്ഞിരുന്നത് .ഈ കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമ മാർച്ച് 28ന് തീയറ്റുറുകളിൽ എത്തുകയാണ് .ഇതിന് പിന്നാലെയാണ് നജീബിനെ തേടി ഇത്തമൊരു ദുരന്തം എത്തിയത് .

Related Articles

Back to top button