നഗരൂർ അക്രമം..അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ..ഇന്ന് നഗരൂരിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധയോഗം…
കിളിമാനൂർ: നഗരൂരിൽ ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ ഒൻപത് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫ്സലിൻ്റെ വെൻ്റിലേറ്റർ മാറ്റിയിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.മറ്റ് മൂന്നുപേർ ആശുപത്രിയിൽ തുടരുകയാണ്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കുനേരെ യൂത്ത് കോൺഗ്രസ് നടത്തുന്ന ആൾക്കൂട്ട ഭീകരതയ്ക്കും കൊലയാളി സംഘത്തിൻ്റെ അഴിഞ്ഞാട്ടത്തിനുമെതിരെ ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ , ജില്ല പ്രസിഡൻ്റ് വി.അനൂപ് എന്നിവർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 5-ന് നഗരൂരിൽ നടക്കുന്ന പ്രതിഷേധയോഗം സംസ്ഥാന പ്രസിഡൻ്റ് വി.വസീഫ് ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും. 12-ന് എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടക്കും.